Sunday 11 January 2015

ക്ളാസ്സ് പി.ടി.എ.യോഗം നടന്നു.

ജനുവരി 5,6,8,9 തീയ്യതികളില്‍ ക്ളാസ്സ് പി.ടി.എ.യോഗം നടന്നു. രണ്ടാം ഘട്ടം മൂല്യനിര്‍ണയം അവലോകനം
നടത്തി.

കമ്പ്യൂട്ടര്‍- കെട്ടിടോദ്ഘാടനം നടന്നു.

നമ്മുടെ സ്ക്കൂളില്‍  പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഫണ്ടില്‍ നിന്നും അനുവദിച്ച രണ്ടു ക്ളാസ്സ് റൂമിനായി പുതിയ കെട്ടിടത്തിന്‍റെയും എം എല്‍ എ ഫണ്ടില്‍ നിന്നും അനുവദിച്ച രണ്ടു കമ്പ്യൂട്ടറുകളുടെയും ഔപചാരികമായ ഉദ്-
ഘാടനം ബഹുമാനപ്പെട്ട ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കസ്തൂരി ടീച്ചര്‍ നിര്‍വഹിച്ചു.
പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രം പ്രസിഡണ്ട്  ശ്രീ .സി.എച്ച്.നാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ
ത്തില്‍ സ്ക്കൂള്‍ മാനേജര്‍ ശ്രീ വാമനന്‍.എ.വി സ്വാഗതം ആശംസിക്കുകയും ഹെഡ് മിസ്ട്രസ് ശ്രീമതി  ശ്യാമളകുമാരി.ആര്‍ നന്ദി പറയുകയും ചെയ്തു.ശ്രീമതി.സുകുമാരി വാര്‍ഡ് മെമ്പര്‍ ,ശ്രീ.എന്‍.ചന്ദ്രന്‍ പി.ടി.എ.
പ്രസിഡണ്ട്,തുടങ്ങിയവര്‍ ആശംസ നേര്‍ന്ന് സംസാരിക്കുകയും ചെയ്തു.