Wednesday 22 April 2015

സ്ക്കൂള്‍ വാര്‍ഷികം

2015മാര്‍ച്ച് 31 ന് രാവിലെ 10 മണിക്ക് പി.ടി.എ പ്രസിഡണ്ട് ചന്ദ്രന്‍ നാലാംവാതുക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രഭരണസമിതി ട്രഷറര്‍ കൃഷ്ണന്‍ ചട്ടഞ്ചാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്ക്കുള്‍ മാനേജര്‍ ശ്രീ വാമനന്‍ പാലക്കീല്‍ ,പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഭരണസമിതി മുന്‍ പ്രസിഡണ്ട് ശ്രീ സി.എച്ച്. നാരായണന്‍, മദര്‍ പി.ടി.എ.വൈസ് പ്രസിഡണ്ട് ലതമുരളി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ച് ആശംസ നേര്‍ന്ന് സംസാരിച്ചു.വൈകിയാണെങ്കിലും ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കസ്തൂരി ടീച്ചര്‍ ചടങ്ങില്‍ സംബന്ധിച്ചു.എസ്.ആര്‍.ജി.കണ്‍വീനര്‍ നന്ദി പറഞ്ഞു.തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.രക്ഷിതാക്കളുടെയും നാട്ടുകാരുടെയും നല്ല സാന്നിധ്യം ഉണ്ടായിരുന്നു.7മണിക്ക് സമാപിച്ചു.